Posts

  ഇന്ത്യൻ മുതിർന്ന പൗരന്മാരിൽ ഭൂരിഭാഗവും സമ്പന്നരായി മരിക്കുന്നു, പക്ഷേ സമ്പന്നരായി ജീവിക്കുന്നില്ല! യുവതലമുറ റിയൽ എസ്റ്റേറ്റിൽ നിന്ന് അകന്നുപോകുന്നു, അതേസമയം മുതിർന്നവർ ഇപ്പോഴും റിയൽ എസ്റ്റേറ്റിൽ വൈകാരികമായി മുഴുകുന്നു. മുതിർന്നവർ വീടുകൾ നിർമിച്ചത് തങ്ങൾക്കുവേണ്ടി മാത്രമല്ല, തങ്ങളുടെ കുട്ടികൾക്കും വിദേശത്തോ സ്വന്തം സംസ്ഥാനത്തിന് പുറത്തോ സ്ഥിരതാമസമാക്കിയവർക്ക് പോലും വേണ്ടിയായിരുന്നു ഇനി വരുന്ന തലമുറയ്ക്ക് ഈ വീടുകളോടു അൽപമെങ്കിലും താല്പര്യംഇല്ല ആനവീട്? ഈ ഭീമാകാരമായ സ്വത്തുക്കൾ നോക്കാൻ അവർക്ക് സമയമില്ല. അടുത്ത തലമുറ ക്കു സ്വത്തുക്കൾ ഒരു പ്രശ്‌നമേയല്ല വാസനം സ്വത്തുക്കൾ അവരുടെ പേരിൽ എത്തിച്ചേർന്നാൽ അവർ അതൊക്കെ വിട്ടു കാശാക്കും തങ്ങളുടെ രണ്ടാമത്തെ പരമ്പരാഗത നിക്ഷേപം സ്വർണ്ണത്തിലും വെള്ളിയിലുമാണ്. സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് പലപ്പോഴും വളരെ വൈകാരികമാണ്. തങ്കം വാങ്ങുന്നതിനു പകരം മരുമക്കൾക്കോ ​​പേരക്കുട്ടികൾക്കോ ​​വേണ്ടിയുള്ള ആഭരണ രൂപത്തിലാണ് വാങ്ങുക പുതിയ തലമുറയ്ക്ക് പലപ്പോഴും പഴയ രീതിയിലുള്ള ആഭരണങ്ങൾ ഇഷ്ടമല്ല. അതുപോലെ, അവ വീണ്ടും വീണ്ടും ഉരുക്കി പുതിയ ഡിസൈനുകളിലുള്ള

വയസ്സാകുമ്പോൾ

പറയാൻ എളുപ്പമാണ്  വയസ്സു  വെറുമൊരു അക്കമാണത്രെ  പക്ഷെ ബുദ്ധിമുട്ടറിയാൻ സ്വയം വയസ്സനാകണം മാത്രമല്ല ഓരോ അനുഭവവും അവസ്ഥയും പുതുമയുള്ളതാണ് പ്രവചിക്കാനാവാത്ത ഒരവസ്ഥ  മൊത്തത്തിൽ പറഞ്ഞാൽ നിർ വചിക്കാനാവാത്ത അവസ്ഥ. കാരണം ഓരോരുത്തർക്കും ഓരോ അവസ്ഥയാണ് യാതൊരു സമാനതകളുമില്ലാത്ത അവസ്ഥ  നിമിഷം പ്രതി മാറി മറിയുന്ന മാനസികാവസ്ഥ ദേഷ്യവും സങ്കടവും സന്തോഷവും ശാരീരിക പ്രയാസങ്ങളും മാനസിക പ്രയാസങ്ങളും കൂടിക്കലർന്ന അവസ്ഥ  എല്ലാം അറിയാം പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ  ഓരോരുത്തരും ചോദിക്കു അങ്ങനെ ചെയ്തുകൂടെ ഇങ്ങനെ ചെയ്തുകൂടെ എന്നൊക്കെ പക്ഷെ അവരറിയുന്നില്ല്ല ഇതേ ചോദ്യം സ്വയം ചോദിക്കുന്ന ഒരാളാണ് ഈ വയസ്സൻ എന്ന കാര്യം  ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം ഇതാണ് അത് ചെയ്യുന്നയാൾക്കു എന്തുകൊണ്ട് ഇത് ചെയ്യാൻ കഴിയുന്നില്ല എന്നത് അവരറിയുന്നില്ല അത് തന്നെയാണ് വാർദ്ധക്യത്തിന്റെ പ്രത്യേകത  വയസ്സാകുമ്പോൾ രാമനാമം ജപിച്ചു കഴിഞ്ഞു കൂടാൻ  പറയുന്നതിന്റെ അർത്ഥവും ഇത് തന്നെ 

ധാരണകൾ

പലപ്പോഴും നല്ല ചിന്തകൾ ആണ് സന്തോഷ കരം പ്രത്യേകിച്ചും ഒരാളെക്കുറിച്ചു ചിന്തിക്കുമ്പോൾ അയാൾ സൽസ്വഭാവി ശാന്തൻ സ്‌നേഹി തെറ്റ് ചെയ്യാത്തയാൾ നല്ലതുമാത്രം ചിന്തിക്കുന്നയാൾ .പ്രത്യേകിച്ചും അയാൾ വളരെ അടുപ്പവും വേണ്ടപ്പെട്ടയാളും ആകുമ്പോൾ ഈ ചിന്തകൾ ജീവിതത്തിൽ വളരെയധികം മനസമാധാനം തന്നിട്ടുണ്ട് പോരാത്തതിന് ജീവിതത്തിന്റെ നല്ലൊരു ഭാഗം ദുഷ്കരമായ ഘട്ടങ്ങളിൽ കൂടി ആയിരുന്നപ്പോൾ എന്നാൽ എല്ലാം കഴിഞ്ഞു വിശ്രമാവസ്ഥയിൽ ഓരോ കാര്യങ്ങളും വിശകലനം ചെയ്തു വരുംമ്പോൾ ആണ് മനസിലാക്കുക എത്ര ഭീകരമായ സത്യമായിരുന്നു കണ്ടില്ലെന്നു നടിക്കേണ്ടി വന്നത് എന്ന് ആ ചിന്തകളൊക്കെ തകരേണ്ടി വരുന്ന സംഭവ വികാസങ്ങൾ അനവധിയായിരുന്നെങ്കിലും അതെല്ലാം കണ്ടില്ലെന്നു നടിക്കുകയും ക്ഷമിക്കുകയുമായിരുന്നു സത്യത്തിൽ മറ്റു മാർഗ്ഗങ്ങളും ഇല്ലായിരുന്നു എന്നുവേണം പറയൻ എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ജീവിക്കുക കഥാംശങ്ങൾ ഒന്നൊന്നായി മനസ്സിൽ വിരിയുമ്പോൾ അതിന്റെ പരിണാമങ്ങൾ പല രീതിയിൽ ആവാം എന്നാൽ കഥയുടെ അന്ത്യത്തിൽ നിന്ന് പിറകോട്ടു ചലിക്കുമ്പോൾ അന്ന് മനസിലാവുക കഥ അങ്ങനെ എഴുതിയാൽ പോരാ എന്ന് കരടി ആഴ്ചപ്പതിപ്പു കപ്പലോട്ടം ചോക്കലേറ്റു കളിയാക്കൽ വീര

പെണ്ണ്

ഈ കാലത്ത്  ഒരു പെണ്ണിനെപ്പോലും കാണാനില്ലാത്ത അവസ്ഥയാണ്‌ . ഭക്ഷണ രീതികള്‍ അതുമൂല മുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അങ്ങനെയുള്ളവരുടെ സമ്പര്‍ക്കത്തില്‍ നിന്ന് ലഭിക്കുന്ന പുതിയ ശീലങ്ങള്‍ ഒക്കെക്കൂടി പെണ്ണിനെ പെണ്ണല്ലാതാക്കി ത്തീര്‍ത്തു  പോരാത്തതിനു സിനിമ ടി വി എല്ലാം അതിനു വളം  വക്കുന്നു ഭാഗ്യത്തിന് ഇന്നത്തെ പുതിയ ജനറേഷന്‍ ആണുങ്ങളും അത് അംഗീകരിച്ച മട്ടാണ് മാത്രമല്ല ഇന്ന് കാണുന്ന പെണ്ണ് അങ്ങിനെ ആണെങ്കില്‍ അവര്‍ക്കതില്‍ പ്രയാസമില്ല സത്യത്തില്‍ ലോകം അതിവേഗം എല്‍ ജി ബി റ്റി യിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .ആണും പെണ്ണും കെട്ട ഒരു ലോകം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു നേരെ നോക്കിയാല്‍ വ്രീളാ വിവശയാകുന്ന പെണ്ണ് ഇന്നൊരു പഴംകഥ ആയിക്കഴിഞ്ഞു. അതുപോലെ വിരല്‍തുമ്പില്‍ ഒന്നു തൊട്ടാല്‍ കോരിത്തരിച്ചിരുന്ന പെണ്ണ് ഇതെല്ലാം അറിയണമെങ്കില്‍ അറുപതു എഴുപതു കൊല്ലം മുമ്പുള്ള നോവലുകളും കഥകളും വായിക്കേണ്ടി വരും .അങ്ങനെയൊരു ലോകവും ഉണ്ടായിരുന്നു . അന്ന് അപൂരവമായി മാത്രമേ  ഇന്നത്തെ രീതിയുലുള്ള ഒരു പെണ്ണിനെ കാണാന്‍ കഴിഞ്ഞുള്ളു   ഇന്ന് അപൂര്‍വമായി മാത്രമേ അന്നത്തെ പെണ്ണിനെ കാണാന്‍ കഴിയൂ

മറയില്ലാതെ

മറയില്ലാതെ എന്തെങ്കിലും പറയാന്‍ കഴിഞ്ഞാല്‍  അതിന്റെ സുഖം ഒന്ന് വേറെയാണ് .സത്യത്തില്‍ യാതൊരാള്‍ക്കും അതിനു കഴിയാറില്ല എന്നതാണ് വാസ്തവം നമ്മള്‍ ഒരാളോട് മാത്രമായി സംസാരിക്കുന്നതുപോലെ  രണ്ടുപേരോടു സംസാരിക്കാന്‍ കഴിയാറില്ല 

ഏണിയും പാമ്പും

ഏണിയും പാമ്പും കളിപോലെ  മാനസികാവസ്ഥക്ക് ഇത്രയും നല്ല മറ്റൊരു ഉദാഹരണമില്ല .എന്നാല്‍ ഇതിനൊരു പരിഷ്കാരം കൂടി വരുത്തിയാലെ പൂര്‍ണ്ണ മാകൂ . കളത്തിന്റെ മിറര്‍ ഇമേജ് ഒരെണ്ണം ചുവട്ടില്‍ ചേര്‍ക്കണം അതായത് നടുവിലെ ജോയിന്റ് നോര്‍മല്‍ സ്ഥിതി മുകളിലേക്ക് കേറുംതോറും സന്തോഷം അതുപോലെ ചുവട്ടിലേക്കും  നോര്‍മലില്‍  നിന്ന് താഴോട്ടും സത്യത്തില്‍ ഇന്നത്തെ അവസ്ഥ അതാണ്‌ ഇപ്പോഴാണ് ഒരു സത്യം മനസിലാകുന്നത് പണ്ടത്തെ മനുഷ്യന്‍ എത്ര വലിയവനായാലും  വയസാകുമ്പോള്‍ എല്ലാം ഉപേക്ഷിച്ചു കാട്ടിലേക്ക് പോയതും  ഹിമാലയത്തില്‍ പോയതും സന്യസിക്കാന്‍ പോയതും കാശീക്ക് പോയതും എല്ലാം എന്തിനായിരുന്നു എന്ന് ഇടക്കാലം കൊണ്ട് എവിടെ വച്ചോ ഇത് നിന്ന് പോയി എന്ന് മാത്രം അതായിരുന്നു ശരി. ഒരു പ്രായം കഴിഞ്ഞാല്‍ ഭൌതിക ജീവിതത്തില്‍ ഒന്നും തന്നെ ബാക്കിയില്ല  ഈ ലോകത്ത് നമ്മളെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്‍ പോലും ഇല്ലാത്ത അവസ്ഥയില്‍ എത്തിച്ചേരും. എല്ലാവരും ഇതൊന്നു കഴിഞ്ഞു കിട്ടാനുള്ള കാത്തിരിപ്പില്‍ ആയിരിക്കും