Posts

Showing posts from May, 2022

വയസ്സാകുമ്പോൾ

പറയാൻ എളുപ്പമാണ്  വയസ്സു  വെറുമൊരു അക്കമാണത്രെ  പക്ഷെ ബുദ്ധിമുട്ടറിയാൻ സ്വയം വയസ്സനാകണം മാത്രമല്ല ഓരോ അനുഭവവും അവസ്ഥയും പുതുമയുള്ളതാണ് പ്രവചിക്കാനാവാത്ത ഒരവസ്ഥ  മൊത്തത്തിൽ പറഞ്ഞാൽ നിർ വചിക്കാനാവാത്ത അവസ്ഥ. കാരണം ഓരോരുത്തർക്കും ഓരോ അവസ്ഥയാണ് യാതൊരു സമാനതകളുമില്ലാത്ത അവസ്ഥ  നിമിഷം പ്രതി മാറി മറിയുന്ന മാനസികാവസ്ഥ ദേഷ്യവും സങ്കടവും സന്തോഷവും ശാരീരിക പ്രയാസങ്ങളും മാനസിക പ്രയാസങ്ങളും കൂടിക്കലർന്ന അവസ്ഥ  എല്ലാം അറിയാം പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ  ഓരോരുത്തരും ചോദിക്കു അങ്ങനെ ചെയ്തുകൂടെ ഇങ്ങനെ ചെയ്തുകൂടെ എന്നൊക്കെ പക്ഷെ അവരറിയുന്നില്ല്ല ഇതേ ചോദ്യം സ്വയം ചോദിക്കുന്ന ഒരാളാണ് ഈ വയസ്സൻ എന്ന കാര്യം  ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം ഇതാണ് അത് ചെയ്യുന്നയാൾക്കു എന്തുകൊണ്ട് ഇത് ചെയ്യാൻ കഴിയുന്നില്ല എന്നത് അവരറിയുന്നില്ല അത് തന്നെയാണ് വാർദ്ധക്യത്തിന്റെ പ്രത്യേകത  വയസ്സാകുമ്പോൾ രാമനാമം ജപിച്ചു കഴിഞ്ഞു കൂടാൻ  പറയുന്നതിന്റെ അർത്ഥവും ഇത് തന്നെ